വണ്ടി
പുസ്തകങ്ങളെ വായിച്ചറിഞ് അതിന് എന്റേതായ അഭിപ്രായങ്ങൾ ഒരു നിരൂപണരൂപത്തിൽ എഴുതുക എന്നുള്ളതാണ് ഈ ഒരു ബ്ലോഗിന്റെ ഉദ്ദേശ്യം അത്തരത്തിൽ കൃത്യമായ ഉദ്ദേശം ഉള്ള ഈ ഒരു പേജിൽ പുസ്തകമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ കാര്യങ്ങൾ പങ്കുവെക്കുന്നത് ശെരിയാണോ എന്ന് അറിയില്ല Cinepolis kochi ഒരു കിടിലൻ മൾട്ടിപ്ലെക്സ് തീയേറ്ററിൽ ആണ് ഞാൻ ജോലിചെയ്യുന്നത് 04 / 03 /2025 ചെവ്വാഴ്ച്ച വൈകുന്നേരം ഏകദേശം 4:30 നു പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ . Call എടുത്തതും വിളിച്ച ആൾ പറഞ്ഞത് ഇങ്ങനെ ആയിരുന്നു " മോനേ വർക്ഷോപ്പിൽ നിന്നാണ് വണ്ടി പണി കഴിഞ്ഞിട്ടുണ്ട് എപ്പോഴാ എടുക്കാൻ വരുന്നത് എന്നായിരുന്നു" .കേട്ടതുംവല്ലാത്തൊരു സന്തോഷം തോന്നി പ്ലസ് ടു കഴിഞ്ഞു കുറച്ച്കാലം കൂലിപ്പണിക്ക് പോയിരുന്നു തേപ്പ് ആയിരുന്നു പണി അതായത് പ്ലാസ്റ്ററിങ് അങ്ങനെ അങ്ങനെ ചെറിയ പൈസ ഒക്കെ ആയി തോന്നി...