വണ്ടി

പുസ്തകങ്ങളെ വായിച്ചറിഞ് അതിന് എന്റേതായ അഭിപ്രായങ്ങൾ ഒരു നിരൂപണരൂപത്തിൽ എഴുതുക എന്നുള്ളതാണ് ഈ ഒരു ബ്ലോഗിന്റെ ഉദ്ദേശ്യം അത്തരത്തിൽ കൃത്യമായ ഉദ്ദേശം ഉള്ള ഈ ഒരു പേജിൽ പുസ്തകമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ കാര്യങ്ങൾ പങ്കുവെക്കുന്നത് ശെരിയാണോ എന്ന് അറിയില്ല 

                                   Cinepolis kochi ഒരു കിടിലൻ മൾട്ടിപ്ലെക്സ്‌ തീയേറ്ററിൽ ആണ് ഞാൻ ജോലിചെയ്യുന്നത് 04 / 03 /2025 ചെവ്വാഴ്ച്ച വൈകുന്നേരം ഏകദേശം 4:30 നു പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ . Call എടുത്തതും വിളിച്ച ആൾ പറഞ്ഞത് ഇങ്ങനെ ആയിരുന്നു " മോനേ വർക്ഷോപ്പിൽ നിന്നാണ് വണ്ടി പണി കഴിഞ്ഞിട്ടുണ്ട് എപ്പോഴാ എടുക്കാൻ വരുന്നത് എന്നായിരുന്നു"  .കേട്ടതുംവല്ലാത്തൊരു സന്തോഷം തോന്നി 
                                  പ്ലസ് ടു കഴിഞ്ഞു കുറച്ച്കാലം കൂലിപ്പണിക്ക് പോയിരുന്നു തേപ്പ് ആയിരുന്നു പണി അതായത് പ്ലാസ്റ്ററിങ് അങ്ങനെ അങ്ങനെ ചെറിയ പൈസ ഒക്കെ ആയി തോന്നിയപ്പോൾ ഒരു ബൈക്ക് എടുത്തു 3 മാസം നിരന്തരം strell എന്ന മോട്ടോ വ്ലോഗറുടെ വിഡിയോ കണ്ട് ഒരു ബൈക്കിന്റെ  കൊറെ കാര്യങ്ങളെ കുറിച് ഒരു ധാരണ എല്ലാം ഉണ്ടാക്കിട്ടാണ് ബൈക്ക് എടുക്കുന്നത് ...അങ്ങനെ 2021 മാർച്ചിൽ ഞാനും അച്ഛനും പോയി  ബൈക്ക് ബുക്ക് ചെയ്തു ...ശെരിക്കും പറഞ്ഞാ നല്ല  excitement ഉണ്ടായുരുന്നെങ്കിലും  അത്ര വൈകാരികമായി ഒന്നും തോന്നിയുരുന്നില്ല. വണ്ടിയെ കുറിച്ചുള്ള  ചർച്ചകളിൽ കൂട്ടുകാരോട് " വണ്ടി എന്റെ ഒരു asset മാത്രമാണ് വിൽകേണ്ടിവന്നാൽ വിൽക്കും അത്ര ബന്ധമേ ഒള്ളു എന്ന് പൊങ്ങച്ചം പറയുമായിരുന്നു .സത്യത്തിൽ അത്ര വൈകാരികത  വണ്ടിയോട് തോന്നിയിരുന്നില്ല എന്നതാണ് സത്യം 
                                        2024 ഓഗസ്റ്റിൽ ആണ് കൊച്ചിയിൽ എത്തുന്നത് കൊറേ ഡ്രെസ്സൊക്കെ ഉള്ള ടൂർബാഗ് തോളിൽ ഇട്ട് ബൈക്കിൽ കേറി പോരാൻ നിൽക്കുമ്പോൾ അമ്മയുടെയും അച്ഛന്റെയും മുഖത്ത് വല്ലാത്തൊരു നിരാശ ഞാൻ കണ്ടിരിന്നു കാരണം  ഞാനും ആഹ് വണ്ടിയും അവർക്ക് അത്ര പ്രിയപ്പെട്ടതാണ് . കൊച്ചിയിൽ എത്തി കഴിഞ്ഞ 4 മാസം ഇവിടെ വളരെ ചെറുതായാണ് എനിക് തോന്നിയത് കാരണം എന്റെ സാരഥി ഉള്ളത്കൊണ്ട് യാത്ര വളരെ എളുപ്പമായിരിന്നു ...... 2 അര മാസം മുമ്പ് കൃത്യമായി പറഞ്ഞാൽ 2024 ഡിസംബർ 14 നു ഞാനും എന്റെ പ്രിയ സുഹൃത്ത് ഷഹീം cinepolis ജോലിയും കഴിഞ്ഞ തിരിച്ചു റൂമിലേക്ക് പോകും വഴി കലൂർ സിഗ്‌നലിൽ വച്ചാണ് വണ്ടി പെട്ടന്ന് നിൽക്കുന്നത് ... അടുത്തുള്ള വർക്ഷോപ്പിൽ കാണിച്ചപ്പോൾ ചൈൻസോക്കറ്റ് എന്തൊവലിയ പണി കിട്ടിയിട്ടുണ്ടെന്നും നല്ല ക്യാഷ് ആവുമെന്നും പറഞ്ഞു ..വണ്ടിപണിയാൻ ഒരുമാസത്തെ ശമ്പളത്തെകാൾ പൈസ ആവുമെന്ന് അറിഞ്ഞപ്പോഴാണ് എന്റെ കിളി പോയത്  അതുകൊണ്ട്തന്നെ ജനുവരിയിൽ എന്റെ ബൈക് ഒരു ജീവശ്ചവമായി റൂമിന്റെ മുറ്റത് കിടന്നു
                                        കഴിഞ്ഞ 2 മാസത്തിനുള്ളിൽ ഓരോ തവണ വീട്ടിൽ പോകുമ്പോഴും എന്നെക്കാൾ കൂടുതൽ അമ്മയും അച്ഛനും വണ്ടിയെ കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു സത്യത്തിൽ കഴിഞ്ഞ2 മാസം വണ്ടി എന്റെ കൂടെ ഇല്ലാതിരുന്നപ്പോൾ ആണ് ആഹ് ചോഥ്യങ്ങൾ ഞാൻ ശ്രെദ്ധിച്ചതെന്ന് പറയാം.. കൂട്ടുകാരുടെ ബൈക്ക് എടുത്ത അമ്മയെ ഷോപ്പിങ് ന് കൊണ്ടുപോകുമ്പോ ഇടക്ക് "അമ്മ പറയാറുണ്ട് അപ്പു നമ്മടെ വണ്ടിമ്മേ ഇരിക്കുന്ന സുഖം ഒന്നും ഇതിനില്ല്യാ ന്ന്"   ശെരിക്കും സുഗമില്ലാനിട്ടല്ല അതിനോട് അവർക്ക് അത്രയും ആത്മബന്ധം ഉണ്ട് എന്നതാണ് സത്യം ....പക്ഷെ കയ്യിൽ ഉണ്ടായിരുന്ന ഓരോ നിമിഷവും ഞാനതിനെ ഒരു യന്ത്രം ആയെകണ്ടിരുന്നൊള്ളു .......
                                        05/ 03/ 2025 സമയം ഇപ്പോൾ പുലർച്ച 4:56 ആയി ദിവസേന 2:00 ഡ്യൂട്ടി കഴിഞ്ഞു വരുന്ന ഞാൻ 3:00 ഉറങ്ങാറുണ്ട് പക്ഷേ ഇന്നുറക്കം വരുന്നില്ല ...നാളെ രാവിലെ പോയി ബൈക് എടുക്കണം മസങ്ങൾക്കിപ്പുറം അതൊന്നു ഓടികണം മനസിൽ ഇതുമാത്രമാണ് . പണ്ട് നമ്മൾ സ്കൂളീന്ന് ടൂർ പോകുമ്പോ തലേദിവസം എത്ര ഉറങ്ങാൻ ശ്രമിച്ചാലും ഉറക്കം വരാത്ത ഒരു അവസ്ഥ ഇല്ലേ.....അതാണ് എനിക്കിപ്പോൾ... ഈ ഒരു അവസ്ഥയിൽ വീണ്ടും ആഹ് വണ്ടി ഓടിക്കാൻ ഉള്ള ഈ തോന്നലിൽ ആണ് ഞാൻ തുരിച്ചറിയുന്നത് അത് വെറും ഒരു യന്ത്രമല്ല മറിച്ഛ് എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സുഹൃത്താണ് വണ്ടി എന്ന് 
                                        കാലങ്ങളായി നമ്മടെ കൂടെ ഉള്ള ഓരോ വസ്തുവിനും ...നമുക്കുമിടയിൽ അറിയാതെ ഒരു ആത്മബന്ധം ഉണ്ടാവും അത് തിരിച്ചറിയുന്ന സമയത്താണ് അതിനെ നമ്മൾ സ്നേഹിക്കാൻ തുടങ്ങുന്നതും അത് നമുക്ക് പ്രിയപെട്ടതാവുന്നതും                          






             

Comments

Popular posts from this blog

വെറുതെ ഇരിപ്പ്

കാണുന്നതല്ല കാഴ്ചകൾ ( യു കെ കുമാരൻ )