Posts

Showing posts from October, 2025

വെറുതെ ഇരിപ്പ്

 വെറുതെ ഇരിപ്പിന്റെ ആലോചനകൾ എന്നുവേണമെങ്കിൽ ഈ എഴുത്തിനെ വിശേഷിപ്പിക്കാം  ജോലി resign ചെയ്തിട്ടിപ്പോൾ 5 മാസമായി കൃത്യമായി പറഞ്ഞാൽ 5 മാസവും 16 ദിവസവും ഈ കാലയളവിൽ മൊത്തമായി വെറുതേയിരിപ്പല്ല.  ...അല്ലറ ചില്ലറ ഫ്രീലാൻസ് വർക്കും നമ്മുടെ സ്വന്തം ലോഗോസ് ബുക്സിന്റെ ബുക്ക് ഫെസ്റ്റിവൽസിനും ഒക്കെ പോകാറുണ്ട് എങ്കിലും കാര്യമായി ഒന്നും ഇല്ലാത്തതിനാൽ മൊത്തത്തിൽ മടുപ്പാണ്. വെറുതെ ഇരിപ്പിന്റെ ഈ അങ്ങേ അറ്റംഎത്തിനില്കുമ്പോഴാണ്  മേശപുറത്തിരുന്ന അച്ഛന്റെ ഫോൺ അനുവാദമില്ലാതെടുത്ത് പഴയ ഫോട്ടോകൾ നോക്കിയത് . പുതിയ ഫോട്ടോകൾ എല്ലാം സ്ക്രോൾ ചെയ്ത് അവസാനം എത്തിയപ്പോൾ കുറച്ച് പഴയ ഫോട്ടോകൾ കണ്ടു . ഞാനും എന്റെ ഏക കൂടപിറപ്പായ ചേച്ചിയുംകൂടെ ഉള്ള ഫോട്ടോകൾ ആണ് എന്നെ ചിന്തിപ്പിച്ചത് . പഴയകാലം..... കുട്ടികൾ ആയ ആ പഴയകാലം . പ്രായം ചെന്ന അമ്മായിമാരും അമ്മാവന്മാരും പറയുന്ന പോലെ പഴയ കാലം വളരെ സുന്ദരമാണെന്നെ ..                              ചേച്ചിയുടെ മോൾ "വാമിക" ഇന്ന് അപ്പുമാമ എന്നു വിളിക്കുമ്പോൾ വല്ലാത്തൊരു ഉത്തരവാദിത്ത ബോധം തോന്നാറുണ്ട...