വെറുതെ ഇരിപ്പ്

 വെറുതെ ഇരിപ്പിന്റെ ആലോചനകൾ എന്നുവേണമെങ്കിൽ ഈ എഴുത്തിനെ വിശേഷിപ്പിക്കാം 


ജോലി resign ചെയ്തിട്ടിപ്പോൾ 5 മാസമായി കൃത്യമായി പറഞ്ഞാൽ 5 മാസവും 16 ദിവസവും ഈ കാലയളവിൽ മൊത്തമായി വെറുതേയിരിപ്പല്ല.  ...അല്ലറ ചില്ലറ ഫ്രീലാൻസ് വർക്കും നമ്മുടെ സ്വന്തം ലോഗോസ് ബുക്സിന്റെ ബുക്ക് ഫെസ്റ്റിവൽസിനും ഒക്കെ പോകാറുണ്ട് എങ്കിലും കാര്യമായി ഒന്നും ഇല്ലാത്തതിനാൽ മൊത്തത്തിൽ മടുപ്പാണ്. വെറുതെ ഇരിപ്പിന്റെ ഈ അങ്ങേ അറ്റംഎത്തിനില്കുമ്പോഴാണ്  മേശപുറത്തിരുന്ന അച്ഛന്റെ ഫോൺ അനുവാദമില്ലാതെടുത്ത് പഴയ ഫോട്ടോകൾ നോക്കിയത് . പുതിയ ഫോട്ടോകൾ എല്ലാം സ്ക്രോൾ ചെയ്ത് അവസാനം എത്തിയപ്പോൾ കുറച്ച് പഴയ ഫോട്ടോകൾ കണ്ടു . ഞാനും എന്റെ ഏക കൂടപിറപ്പായ ചേച്ചിയുംകൂടെ ഉള്ള ഫോട്ടോകൾ ആണ് എന്നെ ചിന്തിപ്പിച്ചത് . പഴയകാലം..... കുട്ടികൾ ആയ ആ പഴയകാലം . പ്രായം ചെന്ന അമ്മായിമാരും അമ്മാവന്മാരും പറയുന്ന പോലെ പഴയ കാലം വളരെ സുന്ദരമാണെന്നെ ..

                             ചേച്ചിയുടെ മോൾ "വാമിക" ഇന്ന് അപ്പുമാമ എന്നു വിളിക്കുമ്പോൾ വല്ലാത്തൊരു ഉത്തരവാദിത്ത ബോധം തോന്നാറുണ്ട് .പണ്ട് ഞാൻ കുട്ടിയായിരുന്നപ്പോൾ എന്നെ സ്നേഹിക്കുന്നവർക്ക് എന്നോട് തോന്നിയ അതേ ഉത്തരവാദിത്തം . എന്റെ പ്രായമുള്ളവരും എന്നെക്കാൾ പ്രായമുള്ളവരും പറയുന്ന ഒരു so- called sentence ഉണ്ടല്ലോ " കുട്ടിയായിരിക്കുമ്പോൾ വളരെ സുഖമാണെന്നു" ഇപ്പോൾ ആലോചിക്കുമ്പോൾ അത് വളരെ ശെരിയാണെന്ന് തോന്നാറുണ്ട് കാരണം ഭാവിയെ കുറിച്ചുള്ള ആശങ്കളോ മറ്റുള്ളവരാൽ എങ്ങനെ അളക്കപ്പെടുമെന്ന ചിന്തകളോ ഒന്നുമില്ലാത്ത ഒരു സൂപ്പർ കാലഘട്ടം ആണല്ലോ എങ്കിലുംഎല്ലാവർക്കും പഴയ ഓർമകൾ അത്ര സുഖമുള്ളതാവില്ല..........

                              പണ്ടെപ്പോഴോ ഫോണിൽ കണ്ട ഒരു ഷോർട്ട് വീഡിയോ ഓർമ്മ വരുന്നു " മാനസിക സമ്മർദ്ദം ഏറ്റവു കൂടുതൽ അനുഭവിക്കുന്നത് 20 നും 35 നും ഇടയിലുള്ളവർ ആണത്രേ 'എത്രത്തോളം ശെരിയാണെന്നറിയില്ല ' എങ്കിലും ആ ഒരു പ്രായപരിതിയുടെ ഉള്ളിൽഉള്ള ആളായതുകൊണ്ട് എനിക്കും അങ്ങനെ തോന്നാറുണ്ട് .അത്തരം സന്ദർഭങ്ങളിൽ മുമ്പ് പറഞ്ഞ ഫോട്ടോകൾ പോലെ ചില ഓർമ്മകളൊക്കെ താത്കാലിക ആശ്വാസമായി തോന്നാറുണ്ട് 

                                നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ പഴയ ഫോട്ടോകൾ നോക്കാറുണ്ടോ? പഴയ ഓർമകളെ അയവിറക്കാറുണ്ടോ ? എല്ലാവർക്കും പഴയതൊന്നും അത്ര സുഖമുള്ളതാവില്ല എന്നറിയാം  എങ്കിലും ചില നല്ലതെങ്കികുംഉണ്ടാകുമല്ലോ അതൊരു പക്ഷെ നിങ്ങളെ ആശ്വസിപിച്ചേക്കാം കാരണം ഞാനടക്കമുള്ള എല്ലാവരും ഒരോട്ടത്തിലാണല്ലോ "പഠിത്തം, ജോലി , നല്ല സാലറി, നല്ല കരിയർ, പലരും വിശ്രമില്ലാതെ ഓടി തളർന്നിട്ടുണ്ടാകാം ചിലർ തുടർന്നുകൊണ്ടിരിക്കുന്നു 

                                      വെറുതെ ഇരിപ്പിന്റെ ഈ അവസ്ഥ എന്നെ ഒരു കാര്യം പടിപ്പിച്ചുതന്നു " മുൻ ധാരണ " ( predetermination ) . നമ്മുടെ മോട്ടിവേഷൻ  സ്പീകേഴ്‌സും കരിയർ consultants ഒക്കെ പറയുന്ന കാര്യമല്ലേ... ജീവിതത്തിൽ ഒരു goal വേണമെന്നും അതിനുവേണ്ടി പരിശ്രമികണമെന്നുമൊല്ലാം ഇത്തരം ചിന്തകളുടെ ഇടയിൽ ചില മുൻ ധാരണകൾ കൂടി നമ്മുടെ മനസ്സിൽ കയറിവരും " അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഞാൻ കണ്ട സ്വപ്നമെല്ലാം യാഥാർഥ്യമാവണമെന്നൊക്കെ . ചിലർകത് പോസിറ്റീവ് ആയും ചിലർക്കു നെഗറ്റിവായും വരാം പക്ഷെ ഇപ്പോൾ ഉള്ളതെല്ലാം നഷ്ടപെടുത്താതിരിക്കുക .ചിലപ്പോൾ കാര്യങ്ങൾ നമ്മൾ വിജരിക്കുന്നപോലെയൊന്നും ആവണമെന്നില്ലഡോ   നഷ്ടപ്പെടുത്തി പിന്നീട്‌നമ്മൾ അതിനെക്കുറിച്ചു വിഷമിക്കുന്നതിനെക്കാൾ  നല്ലതല്ലേ കൂടെ കൂട്ടുന്നത് 

   ഈ എഴുത്തിന്റെ അവസാനം പറഞ്ഞു പറഞ്ഞു അല്പം ഗൗരവമുള്ളതായോ എന്ന സംശയം ഇല്ലാതില്ല. ഇതെല്ലാം ഞാൻ എന്നൊടുത്തന്നെ പറയുന്ന എന്റെ ചിന്തകളാണ് അപ്പോൾ ഗൗരവമുള്ളതാണെങ്കിലും സിംപിൾ ആണെങ്കികും എന്റെ ചിന്തകൾ എന്റെ മാത്രമണല്ലോ എന്ന ആശ്വാസവും ഇത് വായിക്കുന്ന ആൾക് അയാളുടെ ജീവിതാനുഭവവുമായി connect ചെയ്യാൻ സാധിക്കുമെങ്കിൽ അതൊരു സന്തോഷമായും കാണുന്നു......😁

Comments

Popular posts from this blog

വണ്ടി

കാണുന്നതല്ല കാഴ്ചകൾ ( യു കെ കുമാരൻ )