കാണുന്നതല്ല കാഴ്ചകൾ ( യു കെ കുമാരൻ )

 *കാണുന്നതല്ല കാഴ്ചകൾ*

  യു കെ കുമാരൻ


വിശാലമായ വായനക്കാരനല്ലയിരുന്നിട്ടുക്കൂടി എന്റെ ആദ്യ വായനാനുഭവം എന്ന നിലയിൽ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിൽ മുന്നിൽതന്നെയാണ് *യു കെ കുമാരന്റെ കാണുന്നതല്ല കാഴ്ചകൾ എന്ന ഈ നോവൽ* 

നന്ദൻ ഒരു പുസ്തക വില്പനകരാണ് .വിൽക്കുന്ന പുതകങ്ങളിൽ ഏറെയും അദ്ദേഹം വയ്ച്ചിട്ടുള്ളതുമാണ് അതുകൊണ്ട്തന്നെ നന്ദന്റെ കാഴ്ചപ്പാടുകൾ മറ്റെല്ലാവരില്നിന്നും വെത്യസ്തമാണെന്നുതന്നെ പറയാം . നന്ദനെ അറിയുന്നവർക്കെല്ലാം അദ്ദേഹം വളരെ പ്രിയപ്പെട്ടവനാണ്  . അയാൾ ഒരു തികഞ്ഞ  കുടുംബനാഥനും അതിനുപരി ഏക മകളെ ജീവനുതുല്യം സ്നേഹിക്കുന്ന അച്ഛനുമാണ്   അത്രമേൽ സ്നേഹിക്കുന്ന സ്വന്തം മകളെ നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥയും കുടുംബത്തകർച്ചയും ഈ നോവലിൽ പ്രതിബാധിക്കുന്നു  

            വ്യത്യസ്തമായ കഥാസന്ദർബങ്ങളിലൂടെ ആരെയും അനന്തമായി സ്നേഹിക്കാൻ നമുക്കു സാധിക്കും എന്നാൽ ആരെയും ജീവനുതുല്യം വിശ്വസിക്കരുത് എന്ന പാഠം ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു .

                          വായന തുടങ്ങി ഓരോ പേജുകൾ കഴിയുമ്പോഴും കഥാ സന്ദർഭങ്ങൾ എന്നെ മുന്നോട്ടു വയ്ക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു  നോവൽ വായിച്ചുതീർത്തുകഴിഞ്ഞപ്പോൾ അന്ന് ഞാൻ എന്ന ഒരു 8ക്ലാസുകാരന്റെ സമൂഹത്തോടും സഹപാടികളോടുമുള്ള  കാഴ്ച്ചപ്പാടുകളെ മാറ്റിമറിക്കാൻ ഈ പുസ്തകത്തിനു സാധിച്ചു എന്നുതന്നെ പറയാം . വയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഒട്ടും നിരാശവരുതില്ല എന്നുറപ്പുള്ള ഒരു നോവൽ ആണെന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു........

Comments

Popular posts from this blog

വണ്ടി

വെറുതെ ഇരിപ്പ്