അ-പരിചിതർ From തീവണ്ടി



ഇതൊരു പുതിയ കണ്ടെന്റ് അല്ല എന്നറിയാം എങ്കിലും ഒരുപാട് നാളായി എന്തെങ്കിലും എഴുതണമെന്നുള്ള ചിന്തയും നിരന്തരമുള്ള ട്രെയിൻ യാത്രയും ആണ് എന്നെ പ്രേരിപ്പിക്കുന്നത് 

                     05/12/2025 സമയം രാവിലെ 7:30 ഉറക്കത്തിലയിരുന്ന എനിക്  പതിയെ കേൾക്കുന്നത് ഇങ്ങനെയായിരുന്നു " ടാ അപ്പു സയമം ഏഴര  മണിയായി.  ഞെട്ടി എണീറ്റ് ഫോൺ എടുത്തുനോക്കിയപ്പോൾ സമയം കൃത്യം 7:35 .. പല്ല് തേപ്പും കുളിയും ചയകുടിയും ഒറ്റ സ്‌ട്രേച്ചിൽ തീർത്ത് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സിൽ ഒറ്റ ചിന്തായായിരുന്നു 8:25 ന്റെ  കണ്ണൂർ ഇന്റർസിറ്റി മിസ്സ്‌ആകരുത്   എന്ന് പിന്നെ  പട്ടാമ്പിയിലേക്കുള്ള യാത്ര 100 -110 ഇൽ ആയിരുന്നു 

                                  8:30 ട്രെയിൻ 5 മിനുറ്റ് വൈകിയതുകൊണ്ടും എന്റെ ഭാഗ്യംകൊണ്ടും ട്രെയിനും സീറ്റും കിട്ടി . കൂടെ ഇരിക്കുന്ന എല്ലാവർക്കും പല പല മുഖഭാവങ്ങൾ ആണ്  ചിലർക്ക് ടെൻഷനും സന്തോഷവും ട്രെയിൻ വൈകിയതിന്റെ ഉത്കണ്ഠയും  എല്ലാം ഉണ്ട് ...പക്ഷെ എല്ലാവരും ഫോണിൽ ആണ് ..അതുകൊണ്ട്തന്നെ ഞാനും ഹെഡ്സെറ്റ് വച്ച് പാട്ട് കേട്ടിരുന്നു 

                          ....10:40 ക്ലാസ്സിൽ മെന്റർ ഇപ്പോൾ വെബ്സൈറ്റ് ആണ് എടുക്കുന്നത് എല്ലാവരും മനസ്സിലാവാതെ മനസിലായപോലെ  എസ്പ്രെഷൻ എല്ലാം  ഇട്ടിരിക്കുന്നുണ്ട് 😁  .. ക്ലാസ് കഴിഞ്ഞു ഞാനും HACA യിലെ എന്റെ പ്രിയ സുഹൃത്ത് നിസാറുംകൂടി HILITE Mall വരെ പോയി....അതുകൊണ്ടുതന്നെ 4:10 ന്റെ എറണാകുളം ഇന്റർസിറ്റി മിസ്സ് ആയി ...അങ്ങനെ കാത്തിരിപ്പിനൊടുവിൽ കിട്ടിയത് 6:25 ഉള്ള *തിരുവനന്തപുരം സെൻട്രൽ എസ്പ്രെസ് ആണ്* മുമ്പിലും പിറകിലും  മാത്രം ജനറൽ കോംപാർട്മെന്റ് ഉള്ള ട്രെയിൻ ആണെങ്കിലും അതിൽ കേറാൻ ഒരു പൂരത്തിനുള്ള ആളുണ്ട് അത്കൊണ്ട് സീറ്റ് കിട്ടില്ല എന്നുറപ്പായിരുന്നു.. ഉള്ളിൽ കയറി സീറ്റ് ഇല്ല....പക്ഷെ എല്ലാവരും ഫോണിൽ ആണ്  പലരുടേം മുഖത്ത് ..ജോലിക്ഷീണവും യാത്രാ ക്ഷീണവും വീട് എത്തിയാൽ മതി എന്നുള്ള ഭാവങ്ങൾ എല്ലാം ഉണ്ട്  യാത്രാ തുടരെ പരപ്പനങ്ങാടി സ്റ്റോപ് എത്തിയപ്പോൾ ഒരാൾ എന്റെ അടുത്തായിനിന്നു യാത്ര തുടരെ ഞങ്ങൾ പരിചയപ്പെട്ടു..സംസാരം പുരോഗമിക്കുന്നതിന്റെ ഇടയിൽ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി..." ആർക്കും ആരെയും അറിയില്ല.. എല്ലാവരും ഫോണിൽ ഒതുങ്ങികൂടുന്നു എന്ന്" ഞാനും ശെരിവച്ചു . വളരെ അപ്രതീക്ഷിതമായി എന്റെ അടുത്തിരുന്ന ആൾ ഇങ്ങനെ പറഞ്ഞു " ശെരിയാണ് ബ്രോ എല്ലാവരും ഫോണിൽ ആണ് എന്റെ അപുറത്തിരിക്കുന്ന പെണ്കുട്ടിയോടും അതിന്റെ അപുരത്തിരിക്കുന്ന ആളോടുമെല്ലാം എനിക് സംസാരിക്കണം എന്നുണ്ട്...പക്ഷെ അവർ എന്ത് കരുതും... ഞാൻ ഫ്ലിർട് ചെയ്യുകയാണെന്ന് ആ പെണ്കുട്ടിക്ക് തോന്നിയാലോ എന്ന് കരുതിയാണ് ഞാൻ മിണ്ടാത്തത്...ശെരിക്കും എത്രയെന്ന് വച്ചാ ഫോണിൽ നോക്കിയിരിക്കുന്നത് . പിന്നീട് എല്ലാവരും പരസ്പരം സംസാരിക്കാൻ തുടങ്ങി എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ പറയാൻ തിടുക്കമായിരുന്നു...

  സത്യത്തിൽ ഞാനും പട്ടാമ്പി എത്തിയതറിഞ്ഞിരുന്നില്ല . കോഴിക്കോട്ടേക്കുള്ള യാത്ര തുടങ്ങിയിട്ട് ഇപ്പോൾ രണ്ടാഴ്ച്ച പിന്നിട്ടു...ഈ കാലയളവിൽ നൗഫലും , introvert  ശ്രുതിയും, കീർത്തനയും, സുധാകരൻ മാഷുമെല്ലാം എന്റെ സഹയാത്രികരാണ് 

                         എല്ലാവരും ഫോണെലേക്കും മറ്റുകാര്യങ്ങളിലേക്കും ഒതുങ്ങി കൂടുമ്പോൾ ചിലരെങ്കികും ഒറ്റപെട്ട നിമിഷങ്ങളിൽ ഒറ്റകയതുപോലെ തോന്നാറുണ്ട്...ചിലപ്പോൾ ഇത്തരം സംസാരങ്ങളും അപരിചിതരും... ഈ സന്ദർഭങ്ങളിൽ കൂട്ടാവരുണ്ട്

Comments

Popular posts from this blog

വണ്ടി

വെറുതെ ഇരിപ്പ്

കാണുന്നതല്ല കാഴ്ചകൾ ( യു കെ കുമാരൻ )