Posts

അ-പരിചിതർ From തീവണ്ടി

ഇതൊരു പുതിയ കണ്ടെന്റ് അല്ല എന്നറിയാം എങ്കിലും ഒരുപാട് നാളായി എന്തെങ്കിലും എഴുതണമെന്നുള്ള ചിന്തയും നിരന്തരമുള്ള ട്രെയിൻ യാത്രയും ആണ് എന്നെ പ്രേരിപ്പിക്കുന്നത്                       05/12/2025 സമയം രാവിലെ 7:30 ഉറക്കത്തിലയിരുന്ന എനിക്  പതിയെ കേൾക്കുന്നത് ഇങ്ങനെയായിരുന്നു " ടാ അപ്പു സയമം ഏഴര  മണിയായി.  ഞെട്ടി എണീറ്റ് ഫോൺ എടുത്തുനോക്കിയപ്പോൾ സമയം കൃത്യം 7:35 .. പല്ല് തേപ്പും കുളിയും ചയകുടിയും ഒറ്റ സ്‌ട്രേച്ചിൽ തീർത്ത് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സിൽ ഒറ്റ ചിന്തായായിരുന്നു 8:25 ന്റെ  കണ്ണൂർ ഇന്റർസിറ്റി മിസ്സ്‌ആകരുത്   എന്ന് പിന്നെ  പട്ടാമ്പിയിലേക്കുള്ള യാത്ര 100 -110 ഇൽ ആയിരുന്നു                                    8:30 ട്രെയിൻ 5 മിനുറ്റ് വൈകിയതുകൊണ്ടും എന്റെ ഭാഗ്യംകൊണ്ടും ട്രെയിനും സീറ്റും കിട്ടി . കൂടെ ഇരിക്കുന്ന എല്ലാവർക്കും പല പല മുഖഭാവങ്ങൾ ആണ്  ചിലർക്ക് ടെൻഷനും സന്തോഷവും ട്രെയിൻ വൈക...

വെറുതെ ഇരിപ്പ്

 വെറുതെ ഇരിപ്പിന്റെ ആലോചനകൾ എന്നുവേണമെങ്കിൽ ഈ എഴുത്തിനെ വിശേഷിപ്പിക്കാം  ജോലി resign ചെയ്തിട്ടിപ്പോൾ 5 മാസമായി കൃത്യമായി പറഞ്ഞാൽ 5 മാസവും 16 ദിവസവും ഈ കാലയളവിൽ മൊത്തമായി വെറുതേയിരിപ്പല്ല.  ...അല്ലറ ചില്ലറ ഫ്രീലാൻസ് വർക്കും നമ്മുടെ സ്വന്തം ലോഗോസ് ബുക്സിന്റെ ബുക്ക് ഫെസ്റ്റിവൽസിനും ഒക്കെ പോകാറുണ്ട് എങ്കിലും കാര്യമായി ഒന്നും ഇല്ലാത്തതിനാൽ മൊത്തത്തിൽ മടുപ്പാണ്. വെറുതെ ഇരിപ്പിന്റെ ഈ അങ്ങേ അറ്റംഎത്തിനില്കുമ്പോഴാണ്  മേശപുറത്തിരുന്ന അച്ഛന്റെ ഫോൺ അനുവാദമില്ലാതെടുത്ത് പഴയ ഫോട്ടോകൾ നോക്കിയത് . പുതിയ ഫോട്ടോകൾ എല്ലാം സ്ക്രോൾ ചെയ്ത് അവസാനം എത്തിയപ്പോൾ കുറച്ച് പഴയ ഫോട്ടോകൾ കണ്ടു . ഞാനും എന്റെ ഏക കൂടപിറപ്പായ ചേച്ചിയുംകൂടെ ഉള്ള ഫോട്ടോകൾ ആണ് എന്നെ ചിന്തിപ്പിച്ചത് . പഴയകാലം..... കുട്ടികൾ ആയ ആ പഴയകാലം . പ്രായം ചെന്ന അമ്മായിമാരും അമ്മാവന്മാരും പറയുന്ന പോലെ പഴയ കാലം വളരെ സുന്ദരമാണെന്നെ ..                              ചേച്ചിയുടെ മോൾ "വാമിക" ഇന്ന് അപ്പുമാമ എന്നു വിളിക്കുമ്പോൾ വല്ലാത്തൊരു ഉത്തരവാദിത്ത ബോധം തോന്നാറുണ്ട...

വണ്ടി

പുസ്തകങ്ങളെ വായിച്ചറിഞ് അതിന് എന്റേതായ അഭിപ്രായങ്ങൾ ഒരു നിരൂപണരൂപത്തിൽ എഴുതുക എന്നുള്ളതാണ് ഈ ഒരു ബ്ലോഗിന്റെ ഉദ്ദേശ്യം അത്തരത്തിൽ കൃത്യമായ ഉദ്ദേശം ഉള്ള ഈ ഒരു പേജിൽ പുസ്തകമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ കാര്യങ്ങൾ പങ്കുവെക്കുന്നത് ശെരിയാണോ എന്ന് അറിയില്ല                                     Cinepolis kochi ഒരു കിടിലൻ മൾട്ടിപ്ലെക്സ്‌ തീയേറ്ററിൽ ആണ് ഞാൻ ജോലിചെയ്യുന്നത് 04 / 03 /2025 ചെവ്വാഴ്ച്ച വൈകുന്നേരം ഏകദേശം 4:30 നു പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ . Call എടുത്തതും വിളിച്ച ആൾ പറഞ്ഞത് ഇങ്ങനെ ആയിരുന്നു " മോനേ വർക്ഷോപ്പിൽ നിന്നാണ് വണ്ടി പണി കഴിഞ്ഞിട്ടുണ്ട് എപ്പോഴാ എടുക്കാൻ വരുന്നത് എന്നായിരുന്നു"  .കേട്ടതുംവല്ലാത്തൊരു സന്തോഷം തോന്നി                                    പ്ലസ് ടു കഴിഞ്ഞു കുറച്ച്കാലം കൂലിപ്പണിക്ക് പോയിരുന്നു തേപ്പ് ആയിരുന്നു പണി അതായത് പ്ലാസ്റ്ററിങ് അങ്ങനെ അങ്ങനെ ചെറിയ പൈസ ഒക്കെ ആയി തോന്നി...

കാണുന്നതല്ല കാഴ്ചകൾ ( യു കെ കുമാരൻ )

 *കാണുന്നതല്ല കാഴ്ചകൾ*   യു കെ കുമാരൻ വിശാലമായ വായനക്കാരനല്ലയിരുന്നിട്ടുക്കൂടി എന്റെ ആദ്യ വായനാനുഭവം എന്ന നിലയിൽ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിൽ മുന്നിൽതന്നെയാണ് *യു കെ കുമാരന്റെ കാണുന്നതല്ല കാഴ്ചകൾ എന്ന ഈ നോവൽ*  നന്ദൻ ഒരു പുസ്തക വില്പനകരാണ് .വിൽക്കുന്ന പുതകങ്ങളിൽ ഏറെയും അദ്ദേഹം വയ്ച്ചിട്ടുള്ളതുമാണ് അതുകൊണ്ട്തന്നെ നന്ദന്റെ കാഴ്ചപ്പാടുകൾ മറ്റെല്ലാവരില്നിന്നും വെത്യസ്തമാണെന്നുതന്നെ പറയാം . നന്ദനെ അറിയുന്നവർക്കെല്ലാം അദ്ദേഹം വളരെ പ്രിയപ്പെട്ടവനാണ്  . അയാൾ ഒരു തികഞ്ഞ  കുടുംബനാഥനും അതിനുപരി ഏക മകളെ ജീവനുതുല്യം സ്നേഹിക്കുന്ന അച്ഛനുമാണ്   അത്രമേൽ സ്നേഹിക്കുന്ന സ്വന്തം മകളെ നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥയും കുടുംബത്തകർച്ചയും ഈ നോവലിൽ പ്രതിബാധിക്കുന്നു               വ്യത്യസ്തമായ കഥാസന്ദർബങ്ങളിലൂടെ ആരെയും അനന്തമായി സ്നേഹിക്കാൻ നമുക്കു സാധിക്കും എന്നാൽ ആരെയും ജീവനുതുല്യം വിശ്വസിക്കരുത് എന്ന പാഠം ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു .                         ...